ഗാനസന്ധ്യയും പുസ്‌തക പ്രകാശനവും നാളെ
മുംബൈ: നഗരത്തിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാനുള്ള വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെ ‘രാഗലയ ‘സംഘടിപ്പിക്കുന്ന ‘ഗാനസന്ധ്യ’ നാളെ ,ജനുവരി 12ന് ഞായറാഴ്ച ആറു മണി മുതൽ മരോൾ ഭവാനി നാഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും.
ചടങ്ങിൽ നിർമല പിള്ള രചിച്ച ‘മാംഗോ റൈൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് :7045790857 (വിജയകുമാർ -രാഗലയ )