ഗണപതി നിമജ്ജനം :കനത്ത തിരക്കൊഴിവാക്കാൻ മുംബയിൽ ഗതാഗത നിയന്ത്രണം
മുംബൈ: സെപ്റ്റംബർ 7 ന് ആരംഭിച്ച ഗണേശോത്സവം പത്താം ദിവസമായ നാളെ സമാപിക്കുകയാണ് . അനന്ത ചതുർദശി ദിനമായ നാളെ നടക്കുന്ന പ്രത്യേക പൂജയ്ക്ക് ശേഷം കൂറ്റൻ ഗണപതി വിഗ്രഹങ്ങൾ പത്ത് ദിവസം നടന്ന പൂജകൾക്ക് ശേഷം നിമജ്ജനത്തിനായി കൊണ്ടുപോകും . ഇതിനുള്ള ഘോഷയാത്രകളിൽ പ്രതീക്ഷിക്കുന്ന വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മുംബൈ പോലീസ് ട്രാഫിക് നിർദ്ദേശം നൽകിയിരിക്കുകയാണ് . നഗരത്തിൽ പലയിടങ്ങളിലും ഗതാഗതം വഴിതിരിച്ചുവിടും. തീരദേശ റോഡുകൾ സുഗമമായ യാത്രയ്ക്കായി സെപ്റ്റംബർ 18 വരെ 24 മണിക്കൂറും തുറന്നിരിക്കും. ഈസ്റ്റേൺ ഫ്രീവേ, പി ഡിമെല്ലോ റോഡ്, CSMT ജംഗ്ഷൻ, പ്രിൻസസ് സ്ട്രീറ്റ്നി എന്നിവടങ്ങളിൽ യന്ത്രണങ്ങളുണ്ടായിരിക്കുന്നതല്ല .
കൊളാബയിൽ നത്തലാൽ പരേഖ് മാർഗ്, ക്യാപ്റ്റൻ പ്രകാശ് പേത്തേ മാർഗ്, രാംഭൗ സൽഗോങ്കർ മാർഗ് എന്നിവ അടച്ചിടും. സിഎസ്എംടിക്ക് പുറത്ത്: മഹാപാലിക മാർഗ് അടച്ചിടും.കൽബാദേവി ഭാഗത്ത് ജെഎസ്എസ് റോഡ്, വിത്തൽഭായ് പട്ടേൽ റോഡ്, ബാബാ സാഹെബ് ജയകർ റോഡ്, രാജാറാം മോഹൻ റോയ് റോഡ്, കസ്വാസ്ജി പട്ടേൽ ടാങ്ക് റോഡ്, സന്ത് സേന മാർഗ്, നാണുഭായ് ദേശായി റോഡ്, സർദാർ വല്ലഭായ് പട്ടേൽ റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഗിർഗാവ് ചൗപാട്ടിയും ചുറ്റുമുള്ള പ്രദേശങ്ങളും: ഗിർഗാവ്, താക്കൂർദ്വാർ, വിപി റോഡ്, ജെഎസ്എസ് റോഡ്, എസ്വിപി റോഡ് ,രാജാറാം മോഹൻറോയ് റോഡ് എന്നിവിടങ്ങളിൽ കനത്ത തിരക്കായിരിക്കും. ഇതിന് ബദലായി പോലീസ് നിർദ്ദേശിക്കുന്നത് ഡോ ബി എ റോഡ്, ലാൽബാഗ് ഫ്ലൈഓവർ ബ്രിഡ്ജ്, സർ ജെജെ ഫ്ലൈ ഓവർ, തീരദേശ റോഡ് എന്നിവയാണ് .
ദാദർ: ഹിന്ദ് മാതാ ജംഗ്ഷൻ, ഭാരത് മാതാ ജംഗ്ഷൻ, പരേൽ ടിടി ജംഗ്ഷൻ, രഞ്ജിത് ബിധാകർ ചൗക്ക് എന്നിവിടങ്ങളിൽ തിരക്ക് അനുഭവപ്പെടും. ഇവിടെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.സ്വതന്ത്രവീർ സവർക്കർ മാർഗ് (സിദ്ധിവിനായക ക്ഷേത്രത്തിന് ചുറ്റും) അടച്ചിടും.
വർളി: ലാൽബാഗ് ച രാജയുമായുള്ള ഘോഷയാത്ര സമയത്ത് വർളി നാക്കയിലെ ഡോ ആനി ബസൻ്റ് റോഡ് അടച്ചിടും.കാന്തിവ്ലിയിൽ ദഹനുകർ വാദി തടാകത്തിലുള്ള നിമജ്ജനത്തിന് വേണ്ടി ദാമു അണ്ണാ ദത്തെ മാർഗിൽ നിയന്ത്രണം ഏർപ്പെടുത്തും.ബോറിവലിയിൽ എൽ.ടി.റോഡ് ഡോൺ ബോസ്കോ ജംക്ഷനു സമീപം മുതൽ ബോറിവലി ജെട്ടി റോഡ് വരെ അടച്ചിടും.
റെയിൽവേ മേൽപ്പാലങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ട് ഘാട്കോപ്പർ, ക്യൂറി റോഡ്, ബൈക്കുള, മറൈൻ ലൈൻസ്, ദാദർ തിലക്.
സുരക്ഷയ്ക്കായി ഈ പാലങ്ങളിൽ ഘോഷയാത്രകൾ, നൃത്തങ്ങൾ, ഉച്ചഭാഷിണികൾ എന്നിവ നിരോധിച്ചിരിക്കുന്നു.ഇത് വഴി ഒരേ സമയത്ത് നൂറുപേർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ .
മുംബൈയിലുടനീളമുള്ള നിരവധി റോഡുകൾ അടയ്ക്കുകയോ തിരക്ക് അനുഭവപ്പെടുകയോ ചെയ്യുന്നതിനാൽ, ‘ഗണേശ വിസർജൻ ; സുരക്ഷിതവും സുഗമവും ഉറപ്പാക്കുന്നതിന് വേണ്ടി ലോക്കൽ ട്രെയിനുകൾ, ബസുകൾ പോലുള്ള പൊതുഗതാഗതം ഉപയോഗിക്കണമെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെടുകയാണ്.