‘യുവതയിലെ കുന്തവും കൊടചക്രവും’ ’; എസ്എഫ്ഐയെ പരിഹസിച്ച് ജി സുധാകരന്റെ കവിത

ആലപ്പുഴ:ജി സുധാകരൻ തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ പരാമർശിക്കുന്നു. രക്തസാക്ഷി കുടുംബത്തിന്റെ വേദന കല്ലെറിയുന്നവർക്ക് അറിയില്ലെന്നും മരിച്ചാൽ പോലും അവരോട് ക്ഷമിക്കില്ലെന്നും സുധാകരൻ കവിതയിൽ പറയുന്നു.
എസ്എഫ്ഐയെ വിമർശിച്ചുകൊണ്ട് മുൻമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി സുധാകരന്റെ പുതിയ കവിത. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിൽ കലാകൗമുദിയിൽ ആണ് കവിത പ്രസിദ്ധീകരിച്ചത്. എസ്എഫ്ഐ എന്ന് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും പ്രതീകങ്ങളിലൂടെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. അടുത്തിടെ നടന്ന കുറ്റകൃത്യങ്ങളും കൂടി അടിസ്ഥാനമാക്കിയുള്ളതാണ് കവിത.
തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ പരാമർശിക്കുന്നു. രക്തസാക്ഷി കുടുംബത്തിന്റെ വേദന കല്ലെറിയുന്നവർക്ക് അറിയില്ലെന്നും മരിച്ചാൽ പോലും അവരോട് ക്ഷമിക്കില്ലെന്നും സുധാകരൻ കവിതയിൽ പറയുന്നു.