അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരം
പത്തനംതിട്ട ജി ആൻ്റ് ജി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല കൈമാറിയത്.ജില്ലയിൽ രജിസ്റ്റർ ചെയ്ത 120 കേസുകളും ക്രൈം ബ്രാഞ്ചിന് വിട്ടതായി റിപ്പോർട്ട്. ജി ആൻഡ് ജി ഉടമകൾ ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് എന്നിവർ കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു, ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി ലേഖ കുമാര്‍ എന്നിവര്‍ നിലവിൽ ഒളിവിലാണ്.