സംസ്ക്കാരം വ്യാഴാഴ്ച 10ന്

0

 

തലവടി : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ മരണപ്പെട്ട കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗ്ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒൻപതാം ക്ലാസ് വിദ്യർഥിനിയായ മൂത്ത മകൾ ഐറിൻ (14), അഞ്ചാം ക്ലാസ് വിദ്യർഥിയായ ഇളയ മകൻ ഐസക്ക് (11) എന്നിവരുടെ മൃതദേഹങ്ങൾ (നാളെ) തിങ്കളാഴ്ച രാവിലെ എട്ടു മണിയോടുകൂടി കൊച്ചി ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരും.

തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി തിരുവല്ല മെഡിക്കൽ മിഷൻ മോർച്ചറിയിലേക്ക് മാറ്റും. ബുധനാഴ്ച വൈകുന്നേരം പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കുമായി മൃതദേഹങ്ങൾ നീരേറ്റുപുറത്ത് വസതിയിലേക്ക് കൊണ്ടു വരുന്നതും വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ നടക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *