സമ്പൂർണ വാരഫലം (ഒക്ടോബർ 13 മുതൽ 19 വരെ)

0

. മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) : വിജയദശമിയും വിദ്യാരംഭവുമൊക്കെ ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സ് കൂടുതൽ സ്വസ്ഥമാകും. ജോലിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) : ഇടവക്കൂറുകാർക്ക് ഈയാഴ്ച വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്തു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. മക്കളിൽ നിന്ന് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

. മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) :
മിഥുനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ മനസ്സിനു സ്വസ്ഥത കുറയും. ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കണം. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.

. കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും) : കർക്കടകക്കൂറുകാർക്ക് ഈയാഴ്ച കുടുംബകാര്യങ്ങളിൽ സ്വസ്ഥത അനുഭവപ്പെടും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ മാറും. ദൈവാനുഗ്രഹത്താൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

. ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും) : ചിങ്ങക്കൂറുകാർക്ക് ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എന്നാൽ ആഴ്ചയുടെ ആദ്യ പകുതിയിൽ തികച്ചും നല്ല അനുഭവങ്ങൾ ഉണ്ടാകും. കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും.

. കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും) : കന്നിക്കൂറുകാർക്ക് ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം ചെലവു നിയന്ത്രിക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

. തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) :
തുലാക്കൂറുകാർക്ക് ഈയാഴ്ച മനസ്സിനു സ്വസ്ഥത കുറയും. എങ്കിലും ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം പ്രതീക്ഷിക്കാം.

. വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും) : വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.

. ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും) : ധനുക്കൂറുകാർക്ക് ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

. മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും) :
ഈയാഴ്ച മകരക്കൂറുകാർക്കു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

. കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും) : കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം
വിജയിപ്പിക്കാൻ കഴിയും. ജോലി രംഗത്ത് വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.

. മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും) : മീനക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. ഇടയ്ക്കിടെ ചെറിയ തോതിൽ തലവേദന അനുഭവപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *