പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
മസ്കത്ത്: റമദാനോടനുബന്ധിച്ച്മവേല സെൻട്രൽ പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയം
മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മൊത്തവ്യാപാര കടകൾ പുലർച്ചെ നാല് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയും, റീട്ടെയിൽ ഷോപ്പുകളും പ്രാദേശിക ഉൽപന്ന വിൽപന ശാലകളും പുലർച്ച നാല് മുതൽ വൈകിട്ട് ആറുവ രെയും പ്രവർത്തിക്കും.
മൊത്ത പച്ചക്കറി, പഴം വാഹനങ്ങൾക്കുള്ള പ്രവേശനം ഗേറ്റ് നമ്പർ ഒന്നിലൂടെ രാവിലെ നാല് മുതൽ രാത്രി 10 വരെ അനുവദിക്കും. ഗേറ്റ് നമ്പർ രണ്ടിലൂടെ ഉപഭോക്താക്കൾക്ക് രാവിലെ ഏഴ് മുതൽ രാത്രി പത്തുവരെ എത്താവുന്നതാണ്.സീബ്, അമീറാത്ത് അറവുശാലകൾ ആളുകൾക്കായി രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരുമണിവരെ തുറന്നിരിക്കും. കമ്പനികൾക്കും ഇറച്ചിക്കടകൾക്കും വൈകീട്ട് നാല് മുതൽ ആറുവരെയായിരിക്കും സമയം.
മസ്കത്ത് മുനിസിപ്പാലിറ്റിയിലെ അറവുശാലകളിൽ കമ്പനികൾക്കും ഇറച്ചിക്കടകൾക്കും രാവിലെ ഏഴ് മുതൽ എട്ടുവരെയായിരിക്കും പ്രവൃത്തി സമയം. മസ്കത്ത് ഗവർണറേറ്റിന് കീഴിലുള്ള ഗാർ ഡനുകളും പാർക്കുകളും വൈകിട്ട് നാല് മുതൽ അർധരാത്രി വരെയും പ്രവർത്തിക്കുമെന്നും അ ധികൃതർ വ്യക്തമാക്കി