വെളളിയാഴ്ച വോട്ടെടുപ്പ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും: മുസ്ലിം ലീഗ്
തിരുവനന്തപുരം: വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനെതിരെ മുസ്ലിം ലീഗ്. വെള്ളിയാഴ്ച പോളിംഗ് വിശ്വാസികള്‍ക്ക് അസൌകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാണിച്ചു. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരായ വിശ്വാസികൾക്കും ഇത് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.