ഫ്രഷ്കട്ട് സംഘർഷം: ഒരാൾകൂടെ അറസ്റ്റിൽ
കോഴിക്കോട് : ഫ്രഷ് കട്ടിനെതിരായ സമരം സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. താമരശ്ശേരി വാവാട് സ്വദേശിയായ ഷഫീഖിനെയാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരിയിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ തടഞ്ഞ് നിര്‍ത്തി പിടികൂടുകയായിരുന്നു. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.
