ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ
താമരശ്ശേരി : അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ 3 പേർ പോലീസ് കസ്റ്റഡിയിൽ. സമരസമിതി പ്രവർത്തകരായ കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദശി മുഹമ്മദ്, മലപ്പുറം മഞ്ചേരി സ്വദേശി സൈഫുള്ള എന്നിവരാണ് പിടിയിലായത്. സഫീറിനെ വയനാട്ടിൽ നിന്നാണ് പിടികൂടിയത്. സൈഫുള്ള പിടിയിലായത് എടപ്പാളിൽ നിന്നാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിൽ ഇതോടെ കസ്റ്റഡിയിൽ ആയവരുടെ എണ്ണം അഞ്ച് ആയി.
ഫ്രഷ് കട്ട് പ്രതിഷേധത്തില്‍ നേരത്തെ മൂന്ന് എഫ്ഐആറുകളിലായി 361 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.
