ശബരിമലയിൽ സൗജന്യ ഇൻ്റർനെറ്റ്

0

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. ഇത്തവണ തീർത്ഥാടകർക്കായി ബിഎസ്എൻഎല്ലിന്റെ വൈഫൈ ഹോട്ട് സ്‌പോട്ടുകളുണ്ടാവും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക. ദേവസ്വംബോർഡും ബിഎസ്എൻഎല്ലും ചേർന്നാണ് പദ്ധത് പ്രാവർത്തികമാക്കുന്നത്. പമ്പയിലും നിലയ്ക്കലും എല്ലാ സ്ഥലത്തും സന്നിധാനത്ത് ശരംകുത്തി മുതലും സൗജന്യ വൈഫൈ ലഭിക്കും. എങ്ങനെ ഇതിലേക്ക് കണക്ട് ചെയ്യാം എന്ന് നോക്കാം.‌

ഫോണിൽ വൈഫൈ സെർച്ച് ചെയ്യുമ്പോൾ BSNL WiFi എന്ന അഡ്രസ് കാണാൻ സാധിക്കും. ഇതിൽ നിന്നാണ് ഇന്റനെറ്റ് സേവനം ലഭിക്കുക. ഈ അഡ്രസ് സെലക്ട് ചെയ്യുമ്പോൾ മൊബൈൽ നമ്പരിലേക്ക് ഒ.ടി.പി. വരും. ഈ ഓടിപി നമ്പർ എന്റർ ചെയ്യുന്നതോടെ ഫോണിലേക്ക് വൈഫൈ കണക്ടാകും. അരമണിക്കൂറാണ് സൗജന്യമായി വൈഫൈ സേവനം ലഭ്യമാകുക. ഇത് കഴിഞ്ഞാൽ പണം നൽകി റീചാർജ് ചെയ്യാനും സാധിക്കും. സന്നിധാനത്ത് 22 ഉം പമ്പയിലും നിലയ്ക്കലും 13 വൈഫൈ ഹോട്ട് സ്‌പോട്ടുകളാണ് ഉണ്ടാകുക.

തീർത്ഥാടന കാലത്ത് കണക്ടിവിറ്റി സുഗമമാക്കാൻ 21 മൊബൈൽ ടവറുകൾ തീർത്ഥാടന പാതയിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ സേവനങ്ങൾക്കായി ഉപയോക്താക്കൾക്ക് 9400901010 എന്ന മൊബൈൽ നമ്പറിലോ, 18004444 എന്ന ചാറ്റ് ബോക്‌സിലോ, bnslebpta@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *