സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടന്നു

0

മുംബൈ : കേരളീയ സമാജം ഡോംബിവിലിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടന്നു. മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ ( പാണ്ഡുരംഗവാഡി ) സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്‌ഘാടനച്ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഇ.പി. വാസു പരിപാടി ഉദ്ഘാടനം ചെയ്തു.ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, വൈസ് പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ എഡ്യൂക്കേഷൻ സെക്രട്ടറി കെ എം ഭാസ്കരൻ , ക്യാമ്പിന് നേതൃത്വ൦ നൽകിയ ഡോംബിവ്‌ലി മാനവ് കല്യാൺ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്റ്റർമാരായ മാനസി ക്രാന്തിക്കർ ,വൈശാലി പഗാരെ , ബൽറാം ജാദവ് , ഭാവിക് ഛേഡ,വിനയ് പാട്ടീൽ എന്നിവർ സംസാരിച്ചു.

അനിൽ ഐ ഹോസ്പിറ്റലി’ ൽ നിന്നും എത്തിയ നേത്രചികിത്സാ രംഗത്തെ വിദഗ്ദ്ധരും മാനവ് കല്യാണിൽ നിന്നുള്ള നഴ്സുമാരുടെ സഹായത്തോടെയുമാണ് ക്യാമ്പ് സുഗമമായി പര്യവസാനിച്ചതെന്നും ഏകദേശം മുന്നൂറോളം സമാജം അംഗങ്ങളും കുടുംബാംഗങ്ങളും ക്യാമ്പ് ഉപയോഗപ്പെടുത്തിയതായും ജനറൽ സെക്രട്ടറി രാജശേഖരൻ നായർ പറഞ്ഞു.
ഭരണസമിതിക്കുവേണ്ടി കലാസാംസ്‌കാരിക വിഭാഗം സെക്രട്ടറി സുരേഷ്ബാബു കെ.കെ നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *