സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം അവസാനിക്കുന്നു

0

ദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി നാല് ദിവസം കൂടി മാത്രം. ആധാർ കാർഡ് ഉടമകൾക്ക് 2025 ജൂൺ 14 വരെ അവരുടെ തിരിച്ചറിയൽ, വിലാസ രേഖകൾ ഓൺലൈനിൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷം, ഏതെങ്കിലും അപ്ഡേറ്റുകൾക്ക് ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ തന്നെ പോകേണ്ടിവരും. കൂടാതെ 50 രൂപ ഫീസ് അടയ്ക്കേണ്ടിയും വരും.

 

യുഐഡിഎഐ നിയമങ്ങൾ അനുസരിച്ച് ആധാർ കാർഡ്ഉടമകൾ അവരുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിന് എൻറോൾമെന്‍റ് തീയതി മുതൽ ഓരോ 10 വർഷത്തിലും അവരുടെ തിരിച്ചറിയൽ രേഖയും (പിഒഐ) വിലാസ രേഖയും (പിഒഎ) കർശനമായി അപ്‌ഡേറ്റ് ചെയ്യണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *