നാലുവർഷ ബിരുദം: പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദം സംബന്ധിച്ച് പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണവുമായി സർക്കാർ. പുതിയ മാറ്റവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതിനായി ഏപ്രിൽ – മെയ് മാസങ്ങളിലായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. ജൂണിലാണ്‌ നാലുവർഷബിരുദ സമ്പ്രദായം തുടങ്ങുന്നത്‌.

സമീപകാലത്ത് ഏറ്റവും മികച്ച വികസന പദ്ധതിയായാണ് നാലുവർഷ ബിരുദത്തെ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നത്. വരുന്ന ജൂണിൽ എല്ലാ സർവകലാശാലകളിലും കോഴ്സുകൾ ആരംഭിക്കും. ഇതിനു മുന്നോടിയായാണ് ഇപ്പോൾ പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ബോധവൽക്കരണം നടത്താൻ ഒരുങ്ങുന്നത്.

വിദ്യാർഥികളുടെ രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തും. പ്ലസ്‌ടു പരീക്ഷ കഴിഞ്ഞശേഷം കാമ്പയിൻ തുടങ്ങും. ഓരോ സർവകലാശാലയുടെയും പരിധിയിലെ കോളേജുകളിലാണ്‌‌ നടത്തുക. പുതിയ ബിരുദപഠനത്തിന്റെ പ്രത്യേകതകൾ, സാധ്യതകൾ എന്നിവ വിശദീകരിക്കും. അധ്യാപകസംഘടനകളുടെയും സ്കൂൾ പി.ടി.എ.കളുടെയും സഹകരണം തേടും.

പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ നാലുവർഷ ബിരുദരീതിയെക്കുറിച്ച്‌ വീഡിയോ പുറത്തിറക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ്‌ കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരിക്കും. ഏപ്രിൽ, മേയ്‌ മാസങ്ങളിൽ കാമ്പയിൻ നടത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്‌ മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *