കടലില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

0

കോഴിക്കോട് : വിനോദസഞ്ചാരത്തിനായി എത്തിയ 26 പേരിൽ നാലുപേർ കടലില്‍ കുളിക്കുന്നതിനിടയിൽ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ ബിനീഷ്, വാണി, അനീസ, ഫൈസല്‍ എന്നിവരാണ് മരിച്ചത്. 6 പേരാണ് കുളിക്കാനിറങ്ങിയത് .രക്ഷപ്പെട്ട രണ്ടുപേരിൽ  ഒരാളുടെ  നില ഗുരുതരമാണ്.
കല്‍പ്പറ്റയില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. കൊയിലാണ്ടിക്ക് സമീപം കടലില്‍ ഇവര്‍ കുളിക്കാനിറങ്ങുകയായിരുന്നു. . നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റയാളും ഈ ആശുപത്രിയില്‍ തന്നെയാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *