വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരിൽ 4 പേർ സുരക്ഷിതർ

0

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു . ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ കോളിലൂടെ വിവരം ലഭിച്ചു. കാണാതായ മറ്റ് അഞ്ച് പേർക്കായി ഊർജിതമായ തെരച്ചിൽ തുടരുകയാണ് .

 

മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് 3 വള്ളങ്ങളിലായി പോയ 9 പേരെയാണ് കാണാതായത്. . ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ തുടങ്ങി. എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയായി മാറി.

അതേസമയം , കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *