ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി .
ഓട്ടോ ഡ്രൈവർ ആയ മോഹനൻ ഭാര്യ രേഷ്‌മ ഇവരുടെ നാലും ആറും വയസ്സുള്ള മക്കൾ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് .മോഹനന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട് .മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.