നാലാം നാൾ ജീവിതത്തിലേക്ക്; മുണ്ടക്കൈയില്‍ നാല് പേരെ രക്ഷപെടുത്തി

0

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുങ്ങി കിടന്ന നാല് പേരെ ജീവനോടെ രക്ഷിച്ചു. പടവെട്ടിക്കുന്നിലാണ് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ രക്ഷിച്ചത്. രണ്ട് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് പ്രദേശത്തുനിന്ന് രക്ഷപെടുത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇവരെ ബേസ് ക്യാമ്പിലേക്ക് മാറ്റും. ഇവരിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. ഉരുൾപൊട്ടലിൽപെടാതെ ഓടി രക്ഷപെടുന്നതിനിടെ കുടുങ്ങുകയായിരുന്നു. മുണ്ടക്കൈയിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയാണ് പടവെട്ടിക്കുന്നിലുള്ള ജോണിന്റെ വീട്.

മുണ്ടക്കൈ നാശം വിതച്ച ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ പൂർണ്ണമായും തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. ഈ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഹാദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. 289 പേരാണ് ഇതുവരെ മരിച്ചത്. ഇവരിൽ 27 പേര്‍ കുട്ടികളാണ്. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. നൂറിലധികം ഇതിനോടകം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തി. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് ലഭ്യമാകുന്ന വിവരം

Spread the love

Leave a Reply

Your email address will not be published. Required fields are marked *