മുൻ ISROചെയർമാൻ കെ. കസ്‌തൂരിരംഗൻ അന്തരിച്ചു

ബാംഗ്ലൂരു: മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്‌തൂരിരംഗൻ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ
അന്തരിച്ചു. (ജനനം : 24 ഒക്ടോബർ 1940). 1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. ഇപ്പോൾ ആസൂത്രണ കമ്മീഷൻ അംഗവും ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും കർണാടക വിജ്ഞാന കമ്മീഷൻ അംഗവുമാണ് .ബാംഗ്ളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവർത്തിച്ച് വരികയായിരുന്നു.. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.