ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്‌ത് മുൻ ISRO ചെയർമാൻ

0

“പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേള…! “

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് 55 കോടി 40 ലക്ഷം ഭക്തരെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസം മുൻ ISRO ചെയർമാൻ എസ് സോമനാഥ് പ്രയാഗ്‌രാജിലെത്തി ത്രിവേണി സം​ഗമത്തിൽ പങ്കെടുത്ത് സ്നാനം ചെയ്‌തു. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാ​​ഗ് രാജിൽ എത്തിയത്. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം സ്നാനം ചെയ്തു. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേളയെന്ന് എസ് സോമനാഥ് ‘X ‘ൽ കുറിച്ചു. ത്രിവേണീ സം​ഗമത്തിൽ സാധാരണക്കാരോടൊപ്പം സ്നാനം ചെയ്യാൻ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും അദ്ദേഹം കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *