ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.
ഹരിയാന: ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക് ദൾ സ്ഥാപകനേതാവുമായ ഓം പ്രകാശ് ചൗട്ടാല(89 ) അന്തരിച്ചു. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ചൗധരിദേവി ലാലിൻ്റെ മകനാണ് . നാല് തവണ ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല 1999-2000 കാലഘട്ടത്തിൽ നടന്ന അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2013-ൽ 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 2021-ൽ മോചിതനായ അദ്ദേഹം ഡൽഹിയിലെ തിഹാർ ജയിലിൽ കിടന്ന ഏറ്റവും പ്രായം കൂടിയ തടവുകാരനായിരുന്നു.ഓം പ്രകാശ് ചൗട്ടാലയുടെ ഭാര്യ സ്നേഹ ലത 2019 ഓഗസ്റ്റിൽ മരിച്ചു. അഭയ് സിംഗ് ചൗട്ടാലയും അജയ് സിംഗ് ചൗട്ടാലയും ഉൾപ്പെടെ മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്.