കാട്ടാന ആക്രമണം; പെരിങ്ങൽക്കുത്തിന് സമീപം സ്ത്രീയെ ചവിട്ടിക്കൊന്നു
തൃശ്ശൂർ: പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്‍റെ രാജന്‍റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു.