‘സിപിഎമ്മിന് ലീഗ് പണ്ട് വർഗീയ പാർട്ടിയായിരുന്നു; അതേ സിപിഎം ലീഗിന് പിന്നാലെ പ്രണയാഭ്യർഥനയുമായി നടന്നു’

കൊച്ചി∙ കെ.ടി.ജലീൽ മുസ്ലിം ലീഗിനെപ്പറ്റി പറഞ്ഞത് ശരിയായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം തരാതരം പോലെ നിലപാട് മാറ്റുകയാണെന്നും ജലീൽ പറഞ്ഞതാണ് യാഥാർഥ്യമെന്നും സതീശൻ പറഞ്ഞു.‘‘ലീഗിനെ എതിർത്ത കാലത്ത് വർഗീയ പാർട്ടിയാണെന്നാണ് സിപിഎം പറഞ്ഞത്. എന്നാൽ ഇതേ സിപിഎം ലീഗിന്റെ പിറകെ പ്രണയാഭ്യർഥനയുമായി നടന്നിട്ടുണ്ട്. ലീഗ് എങ്ങനെ വർഗീയ പാർട്ടിയാകും? കേരളത്തിൽ വർഗീയ സംഘർഷം ഉണ്ടാകാതിരിക്കാനുള്ള പ്രധാനപ്പെട്ട റോൾ ലീഗ് നിർവഹിച്ചിട്ടുണ്ട്. അത് ആ പാർട്ടിയിലുണ്ടായിരുന്ന ജലീലിന് വ്യക്തമായി അറിയാം.’’ – വി.ഡി.സതീശൻ പറഞ്ഞു.എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും പോലെയല്ല ലീഗെന്നായിരുന്നു ജലീൽ മനോരമ ന്യൂസ് പ്രത്യേക പരിപാടിയായ നേരെ ചൊവ്വേയിൽ പറഞ്ഞത്.