ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു
അടിമാലി : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പി സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണു മരണം. കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ജോവാന.