ഫ്ലോട്ടിങ് ബ്രിഡ്ജ് ; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ഇന്ന് ടൂറിസം മന്ത്രിക്ക് റിപ്പോർട്ട് നൽകും. പാലം നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ച ഉണ്ടായതായി കണ്ടെത്തി എന്നാണ് സൂചന. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ടൂറിസം മന്ത്രി അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച 4:30യോടെ ആയിരുന്നു അപകടം.