കനത്ത മഴയെ തുടർന്ന് യുഎഇയിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് യുഎഇയിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ദുബൈയിലേക്കുള്ള എമിറേറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.
നേരത്തെ നെടുമ്പാശ്ശേരിയിൽ നിന്നും യുഎയിലേക്കുള്ള അഞ്ച് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ദുബൈയിലേക്കുള്ള മൂന്ന് വിമാനങ്ങളും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് റദ്ദാക്കിയത്.
ദുബൈയിലേക്കഉള്ള ഫ്‌ളൈ ദുബൈ എഫ് ഇസഡ് 454, ഇൻഡിഗോ 6 ഇ 1475, എമിറേറ്റ്‌സിന്റെ ഇ കെ 533 വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാർജയിലേക്കുള്ള എയർ അറേബ്യ ജി 9-432 വിമാനവും ദോഹയിലേക്കുള്ള ഇൻഡിഗോ 6 ഇ 1343 വിമാനവും റദ്ദാക്കിയിട്ടുണ്ട്.