ഒരു ഫ്ലാഷ് ബാക്ക്; ബേബി ജോണിനെ ‘കൊലയാളി’യാക്കിയ സരസൻ സംഭവം

0

‘താഴെ വിവരിക്കുന്ന അടയാളങ്ങളുള്ള ചവറ വില്ലേജിൽ പുതുക്കാട്ടുമുറിയിൽ കൊട്ടടിയിൽ വീട്ടിൽ നാരായണൻ മകൻ 32- വയസ്സുള്ള സരസനെ 05.01.1981 മുതൽ കാണാനില്ല. വെളുത്ത നിറം, ക്രാപ്പ് ചെയ്ത മുടി, വെള്ള പോളിസ്റ്റർ ഡബിൾ മുണ്ടും ഇളംപച്ച പോളിസ്റ്റർ ഹാഫ് കൈ ഷർട്ടുമായിരുന്നു വേഷം. സീക്കോ വാച്ചും സ്ലിപ്പർ ചെരിപ്പും ധരിച്ചിട്ടുണ്ട്. അഞ്ചടി ഒൻപത് ഇഞ്ച് ഉയരം. ഒത്ത തടി. ഇടതുകാലിൽ ഓപ്പറേഷൻ ചെയ്ത പാടും ഉണങ്ങാത്ത മുറിവും ഉണ്ട്.’

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സരസൻ തിരോധാനത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ ഔദ്യോ​ഗിക രേഖകളിലെ വാചകങ്ങളാണിത്. കേരള കിസിഞ്ചർ എന്നറിയപ്പെടുന്ന ആർ.എസ്.പി നേതാവ് ബേബി ജോണിനെ രാഷ്ട്രീയമായി തകർക്കാൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു സരസൻ തിരോധാനം എന്നാണ് പറയപ്പെടുന്നത്. പഴയ തലമുറയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന രാഷ്ട്രീയനാടകങ്ങളുടെ കഥയായിരുന്നു അത്.

ബേബി ജോണിന്റെ മകനും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ, ബേബി ജോൺ ഫൗണ്ടേഷന്റെ സ്മരണതീരം പരിപാടിയിൽ കഴിഞ്ഞ ദിവസം സരസൻ തിരോധാനത്തെ കുറിച്ച് ഓർമിപ്പിച്ചിരുന്നു. ഇതോടെയാണ് എൺപതുകളിൽ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം വീണ്ടും ചർച്ചയാവുന്നത്. ദുരൂഹമായ തിരോധാനവും അതുപോലെത്തന്നെയുള്ള പ്രത്യക്ഷപ്പെടലും അതിനെ ചുറ്റിപ്പറ്റി നടന്ന നാടകങ്ങളുടെയും പീഡനങ്ങളുടെയും കഥയാണ് സരസൻ തിരോധാനം. കൊല്ലം ചവറയിലെ ആ തിരോധാനവും കൊലപാതക കഥയും എന്തായിരുന്നുവെന്ന് നോക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *