മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി
അരുവിക്കര : മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി. വീട്ടുകാർ അവസരോചിതമായി ഇടപ്പെട്ടതിനാൽ കന്നുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. അരുവിക്കര മുളയറ കരിക്കകത്ത് പുത്തൻവീട്ടിൽ സി. സണ്ണി(58)യുടെ വീട്ടിൽ രാത്രി ഒന്നരമണിയോടെയാണ് സംഭവം. വീടിന്റെ പിൻവശത്തെ മൺതിട്ട ഇടിഞ്ഞ് തൊഴുത്തിലേക്കു വീഴുകയായിരുന്നു.വലിയ ശബ്ദം കേട്ടുണർന്ന വീട്ടുകാർ തൊഴുത്തിലെത്തിനോക്കിയപ്പോൾ മൂന്ന് കന്നുകുട്ടികളിൽ ഒന്നിനെ കാണാനില്ലായിരുന്നു. ഉടൻതന്നെ മണ്ണുമാറ്റി കന്നുകുട്ടിയെ പുറത്തെടുത്തപ്പോൾ ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ കന്നുകുട്ടിക്കു ബോധംതെളിഞ്ഞു. ഇപ്പോൾ മറ്റു പ്രശ്നങ്ങളൊന്നും കന്നുകുട്ടിക്കില്ല. മണ്ണിടിഞ്ഞ് തൊഴുത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു
