പെരിയ കേസില്‍ ശിക്ഷ :‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല;” മുന്‍ MLA കെ വി കുഞ്ഞിരാമന്‍
എറണാകുളം :അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ MLA കെ വി കുഞ്ഞിരാമന്‍. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. ശിക്ഷ ലഭിച്ചിട്ടും ചിരിച്ചുകൊണ്ടായിരുന്നു കുഞ്ഞിരാമന്റെ പ്രതികരണം.
സിബിഐക്കെതിരെ വിമര്‍ശനവുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍ രംഗത്തെത്തി. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂവെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിനിടെ പ്രതികളെ കാണാന്‍ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കോടതിയിലെത്തി. ശിക്ഷിക്കപ്പെട്ടത് പാര്‍ട്ടിക്കാരായത് കൊണ്ട് കാണാന്‍ വന്നെന്നാണ് സിഎന്‍ മോഹനന്റെ പ്രതികരണം.