അഞ്ചുമാസമായി പെൻഷൻ ഇല്ല; നടുറോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി
ഇടുക്കി: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയത്തിൽ റോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്താണ് സംഭവം. കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് പ്രതിഷേധിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം ഉണ്ടായത്. റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് അറിഞ്ഞ പൊലീസ് പൊന്നമ്മയെ അനുനയിപ്പിച്ച് തിരിച്ചയച്ചു. വണ്ടിപ്പെരിയാർ പൊലീസെത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ചത്.അഞ്ചു മാസമായി പെൻഷൻ കിട്ടുന്നില്ലെന്ന് പൊന്നമ്മയുടെ മകൻ പറഞ്ഞു. കിടപ്പു രോഗിയായയിട്ടും വീട്ടിൽ വന്ന് മസ്റ്ററിങ് നടപടിയും നടത്തിയിട്ടില്ലെന്ന് മകൻ പറയുന്നു.
പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡിൽ നിന്നു മാറില്ലെന്നും പൊന്നമ്മയും മകൻ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയിൽ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.