കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ പാർട്ടിവിട്ടു
സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസിൽ കൂടുതൽ പേർ രാജിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ ഇന്ന് രാജിവെച്ചുവെന്ന് റിപ്പോർട്ട്. ജോസഫ് ഗ്രൂപ്പ് മോൻസ് ഗ്രൂപ്പായി അധപ്പതിച്ചെന്ന് സജീവ് മഞ്ഞക്കടമ്പിൽ പ്രതികരിച്ചിരുന്നു. സജി തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞപ്പോൾ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. സജി മഞ്ഞക്കടമ്പിൽ രാജി വച്ചാൽ മറ്റാരും പോകില്ല എന്നായിരുന്നു നേതൃത്വം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അടക്കം അഞ്ചു പേരാണ് സജിയുടെ രാജിക്ക് പിന്നാലെ ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
വികാരത്തിൻറെ പുറത്ത് സജി രാജി വെച്ചതാണെന്നാണ് പിജെ ജോസഫിന്റെ അഭിപ്രായം. സജി മഞ്ഞക്കടമ്പിൽ തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് പി ജെ വക്തമാക്കി. എന്നാൽ മോൻ ജോസഫ് ഇടഞ്ഞു തന്നെ നിൽക്കുകയാണ്. പാർട്ടിയിൽ നിന്ന് ആളുകൾ വരുത്ത തീർക്കാനാണ് ശ്രമം. സജി പോയതോടെ പ്രവർത്തിക്കാതിരുന്ന നേതാക്കൾ ഉണർന്ന് പ്രവർത്തിച്ചു തുടങ്ങിയെന്നും മോൻസ് പറയുന്നു.ജോസഫ് ഗ്രൂപ്പിലെ തർക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ജോസ് കെ മാണി വിഭാഗം. ഇതിനിടെ മാണി വിഭാഗവുമായി ഉടക്കിനിന്ന മുൻ എംഎൽഎ പി എം മാത്യു യുഡിഎഫിനു വേണ്ടി പ്രചാരണത്തിനും ഇറങ്ങിയിട്ടുണ്ട്.