ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന്; മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ .തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിര്‍മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 23.12 കോടി രൂപ ചെലവിട്ട് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളാണ് ഉദ്ഘാടനം ചെയ്ത്.