പെരിയാറിലെ മത്സ്യക്കുരുതി: മത്സ്യ കർഷകരുടെ അഞ്ചു കോടിയിലേറെ നഷ്ടം

0

കൊച്ചി: പെരിയാറിൽ മത്സ്യക്കുരുതിയിൽ മത്സ്യ കർഷകർക്ക് അഞ്ചുകോടിക്ക് പുറത്ത് നഷ്ടം വന്നതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷജലം ഒഴുകിയെത്തിയതിനെ തുടർന്ന് പെരിയാറിലെ മത്സ്യസമ്പത്തിനുണ്ടായിട്ടുള്ള നാശനഷ്ടം പരിഗണിക്കാതെയുള്ള കണക്കാണിത്.

മത്സ്യക്കുരുതിയിൽ നാശനഷ്ടം വന്നിട്ടുള്ള കർഷകരുടെ വിവരശേഖരണം കഴിഞ്ഞ ദിവസങ്ങളിൽ അതത് തദ്ദേശസ്ഥാപനങ്ങളിൽ വെച്ച് ഫിഷറീസ് വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി നടത്തിയിരുന്നു. ഇതിനോടകം നാനൂറോളം അപേക്ഷകളാണ് കർഷകരിൽനിന്നു ലഭിച്ചിട്ടുള്ളത്.

നാശനഷ്ടം സംഭവിച്ചവരിൽ ഏറ്റവും കൂടുതൽ കൂടുമത്സ്യ കർഷകരാണ്. കൂടുകളിൽ ഇട്ടിട്ടുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വില, ഇക്കാലയളവിൽ ഉപയോഗിച്ച തീറ്റ, മൂന്നുമാസത്തെ പരിപാലന ചെലവ്, വളർച്ചയെത്തിയ ഘട്ടത്തിലെ മീനുകളുടെ മാർക്കറ്റ് നിരക്ക് എന്നിവ മാനദണ്ഡമാക്കിയാണ് പ്രധാനമായും നാശനഷ്ടം കണക്ക് കൂട്ടിയിട്ടുള്ളത്.

മാർക്കറ്റിൽ വില കൂടിയ മീനുകളായ കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മീനുകളാണ് ഏറിയപങ്കും കൂടുകളിലും വളർത്തുന്നത്. കരിമീനിന്‌ കിലോയ്‌ക്ക് 600, കാളാഞ്ചിക്ക് 550, തിലോപ്പിയയ്‌ക്ക് 300 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ശരാശരി മാർക്കറ്റ് വില. സാധാരണയായി ഒരു കൂടിൽ 300 കിലോ മുതൽ 500 കിലോ വരെയുള്ള മീനുകളാണ് ഉണ്ടാവുക. സംഘകൃഷിയായി 16 കൂടുകൾ വരെയുള്ളവർക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *