ലക്ഷദ്വീപിൽ രണ്ട് ഒന്നാംക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കവരത്തി: ലക്ഷദ്വീപിൽ വിനോദയാത്രാ സംഘത്തിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബംഗാരം ദ്വീപിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് ഫവാദ് ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. വിനോദയാത്ര സംഘത്തിലെ അധ്യാപികമാരുടെ കുട്ടികളാണ് ഇരുവരും. ചെത്തിലാത്ത് ദ്വീപിലെ ജെ ബി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.