ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിച്ച് ആർലേക്കർ

0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്.

മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോ​ഗസ്ഥരെയാണ് സർക്കാർ നീക്കിയത്. പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു. ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതിയുമായി ഗവർണറെ സമീപിച്ചത് എന്നാണ് വിവരം.

സർക്കാർ നീക്കത്തിൽ സംശയം തോന്നിയ ​ഗവർണർ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. തുടർന്ന് ഉദ്യോ​ഗസ്ഥരെ നീക്കിയതിനെ കുറിച്ച് ചോദിക്കുകയായിരുന്നു. ​ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കിയവരെ സുരക്ഷാസേനയിൽ ഉൾപ്പെടുത്തുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *