നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ ‘ A’ സിനിമ – മാർക്കോ!

0

മുംബൈ :നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ ‘ A’ സർട്ടിഫിക്കറ്റ് സിനിമയായി ഉണ്ണി മുകുന്ദന്‍റെ ‘മാര്‍ക്കോ’. ആഗോള കളക്ഷനിൽ ചിത്രം നൂറ് കോടിയിലെത്തിയതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഒരു മുഴുനീള വയലൻസ് ചിത്രമായതുകൊണ്ടുതന്നെ യുവാക്കളാണ് ചിത്രത്തിന്റെ പ്രധാന പ്രേക്ഷകർ.

പ്രധാനമായും മലയാളത്തില്‍ റിലീസ് ചെയ്‌ത ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്. ക്രിസ്‌മസ് – ന്യൂ ഇയർ ഹിറ്റ്‌ സിനിമകളിൽ ഒന്നായി ‘മാർക്കോ’ മികച്ച ജനപിന്തുണയോടെ തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും ജനകീയവുമായ സിനിമ . മലയാളത്തിൽ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് സിനിമകളായ ‘അനിമൽ’, ‘കിൽ’ തുടങ്ങിയവയ്‌ക്ക് സമാനമായി എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരുന്നത്. എങ്കിലും വലിയ സ്വീകാര്യതയാണ് സിനിമയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ക്യൂബ്‌സ്‌ എന്‍റർടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം.ആദ്യ സിനിമയിൽ തന്നെ 100 കോടി നേട്ടം കൊയ്‌തിരിക്കുകയാണ് ക്യൂബ്‌സ്‌ എന്‍റർടെയിന്‍മെന്‍റ്‌സ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്‌റ്റർ ലുക്കിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദന്‍റെയും ജഗദീഷിന്‍റെയും അസാധ്യമായ അഭിനയ മുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്‌സ്‌റ്റൺ ആണ് .സുനിൽ ദാസിന്റെ കലാസംവിധാനവും എടുത്ത് പറയേണ്ടതാണ്.

ഉണ്ണി മുകുന്ദന്‍, ജഗദീഷ് എന്നിവരെ കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), യുക്‌തി തരേജ തുടങ്ങിയവരും നിരവധി ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസീവ് – വയലൻസ് സിനിമയുടെ ഭാഗമായിട്ടുണ്ട്.

ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം – ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ – സപ്‌ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി – രാജകൃഷ്‌ണൻ എം ആർ, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം & ഡിസൈൻ – ധന്യാ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ – അബ്‌ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്‌, പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *