സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവപ്പ്: 3 പേര്‍ കസ്റ്റഡിയിൽ
സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് സൂചന. അക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും മറ്റൊരാളും ചേര്‍ന്നാണെന്നും പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ പ്രതികൾ സംഭവത്തിന് പിന്നാലെ മുംബൈ വിട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.