സുവർണ്ണ ക്ഷേത്രത്തിൽ , സുഖ്ബീർ ബാദലിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമം. ഒരാൾ അറസ്റ്റിൽ
പാഞ്ചാബ് :അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് പുറത്ത് എസ്എഡി നേതാവ് സുഖ്ബീർ സിംഗ് ബാദലിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുവർണ്ണ ക്ഷേത്രത്തിന് പുറത്ത് ‘സേവാദർ’ അല്ലെങ്കിൽ സന്നദ്ധസേവകൻ്റെ ചുമതല നിർവഹിക്കാൻ സുഖ്ബീർ സിംഗ് ബാദൽ സുവർണ്ണക്ഷേത്രത്തിൽ എത്തിയിരുന്നു.
ഒരു കൈയിൽ കുന്തവും പിടിച്ച്, നീല ‘സേവാദർ’ യൂണിഫോമിൽ, ബാദൽ തൻ്റെ വീൽചെയറിൽ സുവർണ്ണ ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിൽ ഇരിക്കുമ്പോഴാണ് സംഭവം .സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ ഇയാളെ പിടികൂടുകയും മർദ്ധിക്കുകയും ചെയ്‌തു .പോലീസ് എത്തി ഇയാളെ അറസ്റ്റു ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.