ചത്ത കോഴിയുടെ വയറില്‍ നിന്ന് തീയും പുകയും..(VIDEO)
കര്‍ണാടക: ചത്ത കോഴിയുടെ വയറില്‍ ഞെക്കുമ്പോള്‍ അതിന്റെ വായില്‍ നിന്ന് തീജ്വാലകള്‍ പുറത്തു വരുന്നു. കര്‍ണാടകയിലെ സകലേഷ്പുരയ്ക്കടുത്തുള്ള ഹഡിഗെയിലാണ് സംഭവം. ഇത് കണ്ടു ഗ്രാമവാസികൾ ഞെട്ടി എന്നൊക്കെ വാർത്ത വരുന്നുണ്ട് .
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് പങ്കുവെച്ചിട്ടുണ്ട് . ചിലരൊക്കെ ഇത് ക്രിത്രിമ വീഡിയോ ആണെന്നും പറയുന്നുണ്ട്.ഇതിനു പിന്നിലെ ‘ഗുട്ടൻസ് ‘ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം !
രവി എന്ന ഗ്രാമവാസിയുടെയായിരുന്നു കോഴി. കോഴിയുടെ വയറില്‍ ഞെക്കിയപ്പോള്‍ കണ്ടുനില്‍ക്കുന്നവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ ഒന്നിലധികം തവണ അതിന്റെ വായില്‍ നിന്ന് തീജ്വാലകള്‍ പുറത്തുവന്നതായി കണ്ടുനിന്നവര്‍ പറഞ്ഞു എന്ന് എന്നാണ് വാർത്ത.
കോഴികള്‍ രാസവസ്തുക്കള്‍ എന്തെങ്കിലും കഴിച്ചിരിക്കാം എന്നാണ് ചില നാട്ടു വിദഗ്ദ്ധർ പറയുന്നത്.