എയർ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

0

ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എയർ ഇന്ത്യയ്‌ക്ക് 80 ലക്ഷം രൂപ പിഴച്ചുമത്തി ഡിജിസിഎ. ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവും ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് എയർ ഇന്ത്യയ്‌ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 80 ലക്ഷം രൂപ പിഴ ചുമത്തിയത്.

എയർ ഇന്ത്യ നിയമലംഘനങ്ങൾ നടത്തിയതായി ജനുവരിയിൽ നടത്തിയ സ്പോട്ട് ഓഡിറ്റിലാണ് പുറത്തിറങ്ങിയത്. 60 വയസ്സിനു മുകളിലുള്ള രണ്ട് വിമാന ജീവനക്കാരുമായി ചില സന്ദർഭങ്ങളിൽ എയർ ഇന്ത്യ ഒരുമിച്ച് പറക്കുന്നത് കണ്ടെത്തുകയും ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണ് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അധികൃതർ നൽകുന്ന വിശദീകരണം.

ഇതു കൂടാതെ ഓഡിറ്റിംഗിൽ തെറ്റായി അടയാളപ്പെടുത്തിയ പരിശീലന രേഖകൾ, ഓവർലാപ്പിങ് ഡ്യൂട്ടി എന്നിവയും കണ്ടെത്തിയിരുന്നു. ഫ്ലൈറ്റ് ക്രൂവിന് മതിയായ വിശ്രമം നൽകുന്നതിൽ എയർ ഇന്ത്യ കുറവ് വരുത്തുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ എയർ ഇന്ത്യക്ക് ഈ മാസം ആദ്യം കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മേഖലയിൽ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ഈ എൻഫോസ്‌മെന്റ് നടപടി അതിന്റെ പ്രതിജ്ഞാബദ്ധതക്ക് അനുസൃതമാണെന്നും വ്യക്തമാക്കിയ ഡിജിസി എയർ ഇന്ത്യയുടെ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ച് 80 ലക്ഷം രൂപ പിഴ ഈടാക്കാൻ തീരുമാനിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *