മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം: മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ആദ്യ തീരുമാനം
മുംബൈ: അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ ഫയലിൽ ഒപ്പിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗിക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി.പൂനെ സ്വദേശിയായ ചന്ദ്രകാന്ത് കുർഹാഡെയുടെ ഭാര്യയാണ് ഭർത്താവിൻ്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയിരുന്നത് .ആദ്യ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചത്.