വായ്‌പ്പാ വിനിയോഗത്തിന് കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിബന്ധനകള്‍ എന്തുതന്നെയായാലും വയനാട് പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്രവായ്പ ഉപയോഗിക്കാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം അംഗീകരിച്ച 16 പ്രോജക്ടുകളുടെയും നിര്‍വഹണ വകുപ്പുകള്‍ക്ക് പണം കൈമാറുന്ന ഡെപ്പോസിറ്റ് സ്‌കീം വഴി ഈ സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കണമെന്ന നിബന്ധന മറികടക്കാനാണ് മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലെ ധാരണ.ഗുണഭോക്തൃ പട്ടികയുടെ രണ്ടാം ഘട്ടം ഉടന്‍ പ്രസിദ്ധീകരിക്കും.നോ ഗോ സോണിലെ താമസക്കാരാണ് രണ്ടാം ഘട്ട പട്ടികയില്‍ ഉണ്ടാവുക. ഗുണഭോക്തൃ പട്ടികയിലുളളവരോട് ടൗണ്‍ഷിപ്പില്‍ താമസിക്കാനുളള താല്‍പര്യം ചോദിക്കാനും തീരുമാനിച്ചു. കെട്ടിടങ്ങള്‍ക്ക് ചെലവാകുന്ന തുക പുനപരിരോധിക്കാന്‍ കിഫ് കോണിനോട് ആവശ്യപ്പെടാനും ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു .ഓരോ യൂണിറ്റിനുമുള്ള തുക കൂടിപ്പോയെന്ന വിമര്‍ശനം സ്‌പോണ്‍സര്‍മാരും പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുന പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.