പിണറായി സർക്കാറിൻ്റെ സമ്പൂർണ്ണ ബജറ്റ് : 2025-26

തിരുവനന്തപുരം : സംസ്ഥാന നിയമസഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.
അവലോകനം :
തീരദേശ പാത വികസിപ്പിക്കും :തീരദേശ പാത കടന്നുപോകുന്ന കേരളത്തിലെ 6 ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നത് തുടരുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് നിർമിക്കും
കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ: കോവളം -നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ സാധ്യമാക്കും. ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കും
വിഴിഞ്ഞം -കൊല്ലം-പൂനലൂർ വികസന ത്രികോണം :ലോകരാജ്യങ്ങളിലെ മാതൃകയിൽ വിഴിഞ്ഞം -കൊല്ലം-പൂനലൂർ വികസന ത്രികോണം വരുന്നു
കാരുണ്യ പദ്ധതിക്ക് 700 കോടി:കാരുണ്യ പദ്ധതിക്ക് 700 കോടി രൂപ കൂടി അനുവദിക്കും
കേരളം ഹെൽത്ത് ടൂറിസം ഹബ്ബ് :
കേരളം ഹെൽത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി വകയിരുത്തുമെന്ന് ധനമന്ത്രി
കേന്ദ്രസർക്കാർ ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നു.
100 പാലങ്ങൾ നിർമിച്ചു:കേരളത്തിൽ 100 പാലങ്ങൾ നിർമിച്ചു. 105 പാലങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നു
തെക്കൻ കേരളത്തിൽ കപ്പൽ ശാല നിർമിക്കും:തെക്കൻ കേരളത്ത്ൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.
തിരുവനന്തപുരം മെട്രോ റെയിൽ വരുന്നു:തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും.
കൊച്ചിൻ ബിനാലെയ്ക്ക് 7 കോടി നീക്കിവെച്ചു
ക്ഷേമ പെൻഷൻ വർദ്ധനവില്ല
ഭൂ നികുതി കുത്തനെ വർധിപ്പിച്ചു: 100 കോടിരൂപയുടെ അധിക വരുമാനം
കോടതി ഫീസുകൾ വർധിപ്പിക്കും :100 കോടിയുടെ വരുമാന പ്രതീക്ഷ
നികുതി സ്ളാബ് പരിഷ്‌കരിച്ചു
വികസനത്തിനായി നീക്കിവെച്ചത് :
IT വികസനത്തിന് 517 കോടി
പബ്ലിക് വൈഫൈ സ്പോട്ടിന് 15 കോടി
കിൻഫ്രയ്ക്ക് 346 .3 കോടി
വന്യജീവി ആക്രമണ നഷ്ടപരിഹാരം വർദ്ദിപ്പിച്ചു.
മഞ്ചാടി പദ്ധതിക്ക് 2. 8 കോടി
ന്യുനപക്ഷ സ്കോളർഷിപ് 20 കോടി
എംടി വാസുദേവൻനായർ പഠനകേന്ദ്രം 5 കോടി
എംടിക്ക് തുഞ്ചൻപറമ്പിനോട് ചേർന്ന് സ്‌മാരകം
ശബരിമല മാസ്റ്റർപ്ലാൻ നടപ്പാത വികസനത്തിന് 47 കോടി
സ്‌കൂൾ ഗണിത പഠനപദ്ധതിക്ക് 2 .8 കോടി
കണ്ണൂർ ഹജ്ജ് HOUSE ന് 5 കോടി
ആറന്മുള വള്ളംകളി പവലിയന് 5 കോടി
മത്സ്യമേഖലയ്‌ക്കു 295 കോടി
കാർഷിക സർവകലാശാലയ്ക്ക് 43 കോടി
പുനർഗേഹം പദ്ധതിയ്ക്ക് 20 കോടി
തീരദേശ വികസനത്തിന് പ്രത്യേക പാക്കേജ്
നെട്ടു കാൽത്തേരിയിൽ പുതിയ കാലിതീറ്റ ഫാ൦ -10 കോടി
മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയ്ക്ക് 17.14 കോടി
മൃഗസംരക്ഷണത്തിനു 159 കോടി
ക്ഷീരവികസനമേഖലയ്ക്ക് 120 .9 കോടി
തെരുവുനായ വന്ധ്യംകരണത്തിന് 2 കോടി
കേരള പദ്ധതിയ്ക്ക് 100 കോടി
പുനർഗേഹം പദ്ധതിയ്ക്ക് 20 കോടി
കുടുംബശ്രീയ്ക്ക് 270 കോടി
പാമ്പുകടി മരണം ഇല്ലാതാക്കാൻ 25 കോടി
കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി
കല്ലട ഇറിഗേഷൻ പദ്ധതിയ്ക്ക് 10 കോടി
KSEB യ്ക്ക് 1088 .8 കോടി
KSRTC യ്ക്ക് 176.96 കോടി
അനെർട്ടിന് 67 .9 കോടി
വ്യവസായ മേഖലയ്ക്ക് 1831.36 കോടി
കണ്ണൂർവിമാനത്താവളത്തിന് 75.51 കോടി
ഉൾനാടൻ ജലഗതാഗതത്തിന് 133.02 കോടി
ശാസ്‌താംകോട്ട ടൂറിസത്തിന് ഒരു കോടി
സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 266 കോടി
ചലച്ചിത്ര അക്കാദമിക്ക് 14 കോടി
എ രാമചന്ദ്രന്റെ സ്‌മരണയ്ക്കായി ആർട്ട് ഗ്യാലറി
സ്പോർട്സ് കൗൺസിലിന് 39 കോടി
ഉച്ചഭക്ഷണപദ്ധതിയ്ക്ക് 402 കോടി