കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയം: നിര്‍മ്മല സീതാരാമൻ

0

തിരുവനന്തപുരം: കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ. കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും നിര്‍മ്മല സീതാരാമൻ കുറ്റപ്പെടുത്തി.

തുടര്‍ച്ചയായി കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണ്, 2016 മുതൽ ഇതാണ് സ്ഥിതി, കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതിൽ കേരളം കടമെടുക്കുന്നു,  തിരിച്ചടക്കാൻ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമൻ.

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല, കിറ്റക്സ് കമ്പനി തെലുങ്കാനയ്ക്ക് പോയി, കേരളത്തിൽ വ്യവസായികളെ ഭീഷണിപെടുത്തുന്നു, നാട് നന്നാകണം എന്നില്ല, എനിക്ക് എന്‍റെ ലാഭം മാത്രം- അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതൽ, കേരളത്തിൽ അഴിമതിയുടെ പരമ്പരയാണ്, സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ അഴിമതിയെല്ലാം ചിലതാണ്- നിര്‍മ്മല സീതാരാമൻ പറഞ്ഞു.

തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമൻ. വീണ്ടും നരേന്ദ്ര മോദി സർക്കാർ വരാൻ തിരുവനന്തപുരത്തിന്‍റെ പിന്തുണ വേണമെന്നും ഇവര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *