കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: മുംബൈയിലെ, മലയാളം മിഷന്‍ വിദ്യാര്‍ഥി മികച്ച ബാലതാരം

മുംബൈ: നാല്‍പ്പത്തെട്ടാം കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ ബോറിവലി മലയാളി സമാജം പഠനകേന്ദ്രത്തിലെ സൂര്യകാന്തി വിദ്യാര്‍ഥിയാണ്. “കലാം സ്റ്റാൻഡേർഡ് 5 ബി” എന്ന ചിത്രത്തില്‍ കലാം എന്ന കഥാപാത്രമായി ഉജ്ജ്വല പ്രകടനം കാഴ്ച വച്ചതിനാണ് ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ മികച്ച ബാലതാര പുരസ്കാരത്തിന് അര്‍ഹനായത്. മികച്ച കുട്ടികളുടെ സിനിമക്കുള്ള പുരസ്കാരവും “കലാം സ്റ്റാൻഡേർഡ് 5 ബി”ക്ക് ലഭിച്ചു.
വിവിധ കലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പതിനൊന്നു വയസ്സുകാരനായ ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ ബോറിവലി റയണ്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മലയാളം മിഷന്‍ അദ്ധ്യാപിക ഡോക്ടര്‍ ഗ്രേസി വര്‍ഗ്ഗീസാണ് ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോയുടെ മാതാവ്. ബാന്ദ്രയില്‍ താമസം.
ഇതിനു മുമ്പ് “ദി ഗാംബ്ലര്‍”, “നമോ” എന്നീ ചലച്ചിത്രങ്ങളിലും “ബാലകാണ്ഡം” എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ബാലകാണ്ഡത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.