സഹോദരന്മാർ തമ്മിൽ വഴക്ക് : ഒരാൾ വെട്ടേറ്റ് മരിച്ചു.

0

ഇടുക്കി : മറയൂരിൽ യുവാവ് സ്വന്തം അനിയനെ വെട്ടിക്കൊന്നു. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. ജഗന്റെ ജേഷ്ഠൻ അരുൺ പൊലീസ് കസ്റ്റഡിയിൽ. മറയൂർ ഇന്ദിര നഗറിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജഗൻ മദ്യപിച്ച് സ്ഥിരം വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.
കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്ന് വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം.

തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *