ലോകസമാധാനത്തിനായി നടത്തിയ ഇടപെടൽ : ഫിഫ സമാധാന പുരസ്കാരം ഡോണൾഡ് ട്രംപിന്
വാഷിംഗ്ടൺ : പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലിനുമാണ് പുരസ്കാരം. കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചു. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് നിർണ്ണയ ചടങ്ങിൽ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് 48 ടീമുകൾ മത്സരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഗ്രൂപ്പുകളെ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടാതിരുന്ന ട്രംപിന് ഉറ്റ സുഹൃത്ത് ഫിഫ പ്രസിഡന്റ് ജിയോവാനി ആശ്വസിപ്പിക്കാൻ നൽകിയ പുരസ്കാരം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം.
