ചൂടിനൊപ്പം ആശങ്കയായി പനിയും; കോഴിക്കോട് ആശുപത്രികളില്‍ ആയിരക്കണക്കിന് പനി കേസുകള്‍
കോഴിക്കോട്: വേനല്‍ കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ കൊടുന്നു. പനിയോടൊപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പനിക്ക് ചികിത്സ തേടിയെത്തിയത്. ഇതില്‍ നിന്ന് തന്നെ പനി എത്രമാത്രം വ്യാപകമായിട്ടുണ്ടെന്നത് വക്തമാണ്.
പനി ബാധിച്ച ശരാശരി 250ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 821 പേര്‍ ആണ് അന്ന് മാത്രം പനി ബാധിച്ച് ആശുപത്രികളിലെത്തിയത്.പനിക്ക് പുറമേ 44 ഡെങ്കിപ്പനി കേസുകളും, 21 മഞ്ഞപ്പിത്ത കേസുകളുമാണ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.