ഉത്സവ കച്ചവടത്തിനായി സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടി
കരുനാഗപ്പള്ളി : പുത്തൻതെരുവ് പനമൂട്ടിൽ ജംഗ്ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കടത്തൂർ മുറിയിൽ അഭിലാഷ് ഭവനത്തിൽ അഭിലാഷിൻ്റെ വീട്ടിൽ അനധികൃതമായി മദ്യവിൽപ്പനക്കായി സൂക്ഷിച്ച 52 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി.
കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എന്‍. ബാബുവിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലുക്കിൽ കുലശേഖരപുരം വില്ലേജിൽ കടത്തൂർ മുറിയിൽ അഭിലാഷ് ഭവനത്തിൽ അഭിലാഷ് (30) എന്നയാൾക്കെതിരെ കേസെടുത്തു. ഉത്സവത്തിനും അവധി ദിവസങ്ങളിലും കച്ചവടത്തിനായി വീട്ട് വളപ്പിൽ സൂക്ഷിച്ച 104 കുപ്പികളാണ് എക്സൈസ് കണ്ടെത്തിയത്. പരിശോധനയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാൽ, പ്രിവൻ്റീവ് ഓഫിസർ എസ് ആർ ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫിസമാരായ കെ. സാജൻ, ജിനു തങ്കച്ചൻ, ചാൾസ് എച്ച്, അൻസർ ബി വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയങ്ക എൽ എന്നിവർ പങ്കെടുത്തു..