പിടിയാനകളുടെ കൊടുങ്ങൂർ പെൺപൂരം മാർച്ച് 22
കൊടുങ്ങൂർ :കേരളത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേളയ്ക്ക് കൊടുങ്ങൂർ ഒരുങ്ങി. മാർച്ച് 22 വൈകിട്ട് 3 മണിയ്ക്ക് ആണ് ഗജമേളയ്ക് തുടക്കം ആകുക, പൂര പറമ്പുകൾ കൊമ്പൻ മാർ കീഴടക്കുമ്പോൾ ഇവിടെ കൊടുങ്ങൂരിൽ ഗജറാണി മാർക്ക് ഉള്ള പൂരമാണ്, സ്ത്രീ ശക്തീകരണത്തിന്റെ ഈ കാലത്തു പൂര പറമ്പുകളിൽ നിന്നും മാറ്റി നിർത്തേണ്ടവർ അല്ല പിടിയാനകൾ എന്ന വലിയ സന്ദേശമാണ് ക്ഷേത്ര ഉപദേശക സമതി പകർന്നു നൽകുന്നത്.
കഴിഞ്ഞ വര്ഷം മുതൽ ആണ് പിടിയാനകളുടെ ഗാനമേള എന്ന പുതിയ ആശയത്തിലേക്ക് എത്തിയത് .പൂര പറമ്പുകളിൽ ഗജരാജാക്കന്മാർ അടക്കി വാഴുമ്പോൾ പിടിയാനകൾക്കു വേണ്ടി ഒരു അവസരം എന്നത് ആയിരുന്നു ലക്‌ഷ്യം വെച്ചത് ,അത് എല്ലാ അർത്ഥത്തിലും പരിപൂർണ വിജയമായി ,ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു ഗജമേളയെ ലോക ശ്രദ്ധയിലേക്ക് എത്തിച്ചു . ആനയെ മനം നിറയെ സ്നേഹിക്കുന്ന സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കൊടുങ്ങൂരിന്റെ മണ്ണിലേക്ക് എത്തി . പരിപാടിയെ വൻ വിജയമാക്കി ,ഏറ്റവും നല്ല സൗന്ദര്യവും ലക്ഷണവും ഒത്ത പിടിയാനയ്ക്കു ത്രികൊടുങ്ങൂരമ്മ ഇഭ കുല സുന്ദരി പട്ടവും നൽകി .ഏറ്റവും നിലവുള്ള ആനയ്ക്ക് ആറാട്ടു ദിവസം കൊടുങ്ങൂരമ്മയുടെ തിടമ്പു ശിരസ്സിൽ വഹിക്കാൻ ഉള്ള അവസരവും നൽകി
ഇത്തവണയും കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല പിടിയാനകളെ ആണ് ഗജമേളയ്ക്ക് അണി നിരത്തുന്നത് ,തോട്ടയ്ക്കാട് പാഞ്ചാലി ,തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി ,തോളൂർ വിജയ ലക്ഷ്മി ,ചാന്നാനിക്കാട് ഷീല ,വടക്കേക്കര റീന ,ഉളൂർ ഇന്ദിര,വേണാട്ടുമറ്റം കല്യാണി ,കളപ്പുരയിൽ ശ്രീദേവി എന്നീ പകരംവെക്കാൻ ഇല്ലാത്ത സുന്ദരികൾ ആണ് ഗജമേളയിൽ മാറ്റുരയ്ക്കുന്നതു.ആറാട്ടിനും പള്ളിവേട്ടയ്ക്കും ഇക്കുറി 9 ആനകൾ എഴുന്നെള്ളും .ഇത്തവണ ഗജമേളയ്ക്ക് പുറമെ പിടിയാന പുറത്തെ കുടമാറ്റമറ്റത്തിന് കൂടി കൊടുങ്ങൂരിന്റെ മണ്ണ് സാക്ഷിയാകും ,തൃശൂർ പൂരത്തിന് അടക്കം കൊമ്പനാന പുറത്തു കുടമാറ്റം നടക്കുമ്പോൾ ഇവിടെ കൊടുങ്ങൂരിൽ പിടിയാന പുറത്തു വർണ്ണാഭമായ ഫാൻസി കുടകൾ അടക്കം മിന്നി മറയും .കൂടാതെ ആനയ്ക്ക് ചന്ദ൦ ചാർത്തുന്ന ആട ആഭരങ്ങളും ഇത്തവണ പൂര പ്രേമികൾ അടുത്തറിയാൻ അവസരം ഉണ്ട് .15 ആനകളുടെ ചമയ പ്രദർശനം ആണ് കൊടുങ്ങൂരിൽ ഒരുക്കുന്നത്.മധ്യകേരളത്തിലെ ഏറ്റവും വലിയ ചമയ പ്രദർശനം ആകും ഇത് .അങ്ങനെ ഒരിക്കലും മറക്കാൻ ആകാത്ത പൂര കാഴ്ചകളാണ് അമ്മയുടെ തിരു ഉത്സവത്തിന് ഉപദേശക സമതി ഒരുക്കുന്നത് കൂടാതെ ഇക്കുറി ആന ഉടമകൾക്കും ആനയെ പരിപാലിക്കുന്ന പാപ്പന്മാർക്കും ഗജമേള ദിവസം ആദരം നൽകും